ചിങ്ങം : ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവരില് നിന്ന് നല്ലരീതിയിലുള്ള സമീപനം ഉണ്ടാകും. ഇന്ന് നിങ്ങൾ മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനിടയുണ്ട്. അതിനായി ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുക. ഇല്ലെങ്കില്‍ ഈ അവസരങ്ങൾ നിങ്ങളുടെ കൈയിൽ നിന്ന് വഴുതി മാറിയേക്കാം.
കന്നി : ഇന്ന് ഒരു ഇടവേളയെടുത്ത് നിങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ഗുണകരമായി ഭവിക്കും. ഇന്ന് നിങ്ങളുടെ ജോലിയില്‍ നിങ്ങൾക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വരും. വിഷമകരമായ അത്തരം സാഹചര്യങ്ങളെ ക്ഷമയോട് കൂടി നിങ്ങൾ നേരിടണം. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതം ആരംഭിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ഇന്ന് ലഭിക്കും.
തുലാം : ഇന്നത്തെ ഈ ദിവസം കച്ചവടക്കാർക്ക് വളരെ നല്ല ദിവസമാണ്. വലിയൊരു ലാഭം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സഹകരണമനോഭാവം ഉള്ളവരായി കാണപ്പെടും. ഒരു നീണ്ട അവധിക്കാലം ആഘോഷിക്കാനുള്ള സാധ്യത കാണുന്നു. അതോടൊപ്പം തീർഥാടനത്തിനുള്ള ഒരവസരം കൂടി നിങ്ങൾക്ക് ലഭിച്ചേക്കാം.
വൃശ്ചികം : ഇന്നത്തെ ദിവസം നിങ്ങൾ ജോലിത്തിരക്കിലായിരിക്കും. നിങ്ങളുടെ പകൽ സമയം മുഴുവൻ ചുമതലകൾ കൊണ്ടും മറ്റ് ഉത്തരവാദിത്തങ്ങൾ കൊണ്ടും നിങ്ങള്‍ക്ക് മറ്റൊന്നിനും സമയം കിട്ടിയെന്നുവരില്ല. എന്നാൽ ഇന്ന് വൈകുന്നേരത്തോടുകൂടി കഥ മാറും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു വിസ്മയകരമായ യാത്ര നടത്തും. അത് നിങ്ങൾക്ക് ഉല്ലാസം നൽകും.
ധനു :ഇന്ന് നിങ്ങള്‍ ചില വിവാദങ്ങളില്‍ പെട്ടേക്കാം. ഈ സാഹചര്യത്തിനുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്, എന്തെല്ലാമാണ് എന്ന് നിങ്ങൾ ക്ഷമയോടുകൂടി ശ്രദ്ധിക്കണം. അതുപോലെ നിങ്ങളുടെ എതിർപക്ഷത്തുള്ളവരുടെ ആശയങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമിക്കുകയും വേണം. എന്നാൽ മാത്രമേ നിങ്ങളുടെ അവസ്ഥ മറികടക്കാന്‍ സാധിക്കൂ.
മകരം : ഇന്നത്തെ ദിവസമാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഊർജം ആവശ്യമായിട്ടുള്ളത്. അങ്ങേയറ്റത്തെ ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്ന് നിങ്ങൾ ഏറ്റെടുക്കരുത്. സൂക്ഷ്മ പരിശോധന, ജിജ്ഞാസ, സംഘാടനം എന്നിവ ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.