കേരളം

kerala

ETV Bharat / state

Horoscope Today November 20, 2021: നിങ്ങളുടെ ഇന്ന്

ഇന്നത്തെ ജ്യോതിഷ ഫലം... Horoscope Today November 20, 2021

Horoscope Today 20 November 2021  astrology result today  how is your today  birth star result today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ജന്‍മ നക്ഷത്ര ഫലം  നിങ്ങളുടെ ജാതകം
Horoscope Today November 20, 2021: നിങ്ങളുടെ ഇന്ന്

By

Published : Nov 20, 2021, 6:39 AM IST

ചിങ്ങം

നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ഭാഗ്യ നക്ഷത്രങ്ങള്‍ സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലിയില്‍ പ്രകാശം പരത്തും. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി

നിര്‍മ്മലമായ ദിവസം. പ്രാര്‍ത്ഥന, മതപരമായ അനുഷ്ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ സമയം എത്തിക്കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ സംതൃപ്തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്.

തുലാം

പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്. ഓര്‍ക്കുക, ക്രൂരമായ വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹിഷ്‌ണുതയും നിങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതു കൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കേണ്ടതുണ്ട്.

വൃശ്ചികം

ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവെക്കുക. ഇന്ന് ഉല്ലാസ വേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ, അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ അല്ലെങ്കില്‍ ഒരു സാഹസിക യാത്ര. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്. ഇതില്‍ കൂടുതല്‍ എന്തുവേണം. ആഘോഷമാക്കാന്‍ ഒരു ദിവസം.

ധനു

ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനു രാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്‍തുണയും അദ്ധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ അധിക സുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ്വ ദിവസം ആസ്വാദ്യമാക്കുക.

മകരം

ഇന്ന് മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായ ഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ.

കുംഭം

ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്‌ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ദ്ധകങ്ങള്‍ക്കായി നിര്‍ബാധം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ വര്‍ത്തമാനം അവസാനിപ്പിച്ച് പക്വതയോടെ പെരുമാറുക.

മീനം

ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അത് ഒരു പക്ഷേ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കാം. അന്തിമമായി അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്‍തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ചു പോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ തികച്ചും സന്തുഷ്‌ടി പകരുന്ന അനുഭവമായിരിക്കും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യുന്നു.

മേടം

ഒരു സാധാരണ ദിവസമാണ് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്നങ്ങള്‍കൊണ്ട്, പ്രത്യേകിച്ചും ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. വനിതാ സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും. ഭാഗ്യാശംസകള്‍ നേരുന്നു.

ഇടവം

ഇന്ന് ഭാഗ്യനക്ഷത്രങ്ങള്‍ സംസാരിക്കട്ടെ. ഇന്ന് അവര്‍ കൊണ്ടുവരുന്ന ഭാഗ്യം ശാന്തതയോടെ നിങ്ങള്‍ ആസ്വദിക്കൂ. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവുമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. പണം വാരിക്കൂട്ടുക. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.

മിഥുനം

ബുദ്ധിമുട്ടുക കരുതിയിരിക്കുക. ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. നിങ്ങളുടെ കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ പെരുമാറ്റം. കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാദ്ധ്യത. ജാഗ്രത പാലിക്കുക!

കര്‍ക്കിടകം

നിങ്ങളുടെ ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്തനാക്കും. ബിസിനസ്സിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. വരുമാനം ഗണ്യമായി വര്‍ദ്ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതരും കന്യകമാരും ജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇപ്പോള്‍. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍' ക്കായി കാത്തിരിക്കുക! കുടുംബത്തോടൊപ്പം ഒരു പിക്നിക്കോ അല്ലെങ്കില്‍ അടിച്ചുപൊളിക്കുന്നതോ ഇന്ന് നല്ലതാണ്.

ABOUT THE AUTHOR

...view details