കേരളം

kerala

ETV Bharat / state

Horoscope Today 15th September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 15 വെള്ളിയാഴ്‌ച 2023) - ജ്യോതിഷ ഫലം

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

horoscope today  astrology today  todays horoscope  Horoscope Today 15th September 2023  Horoscope Prediction Today  നിങ്ങളുടെ ഇന്ന്‌  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  രാശിഫലം  ഇന്നത്തെ രാശി ഫലം  ജ്യോതിഷ ഫലം  നക്ഷത്രം
horoscope-today-15th-september-2023

By ETV Bharat Kerala Team

Published : Sep 15, 2023, 9:43 AM IST

തിയതി : 15/09/2023

വർഷം : ശുഭകൃത് ദക്ഷിണായനം

തിഥി : ചിങ്ങം അമാവാസി

നക്ഷത്രം : ഉത്രം

അമ്യതകാലം : 07:45 AM മുതൽ 09 :16 AM വരെ

വർജ്യം : 6:15 PM മുതൽ 7:50 PM

ദുർമുർഹുർത്തം : 08:37 AM മുതൽ 09:25 AM & 04:01 PM മുതൽ 04:49 PM

രാഹുകാലം : 10:48 AM മുതൽ 12:19PM

സൂര്യോദയം : 6:13 AM

സൂര്യാസ്‌തമയം : 6:25 PM

ചിങ്ങം : ഇന്ന് നിങ്ങൾ നിങ്ങളുടെ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ഇന്ന് നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. എന്നിരുന്നാലും നിങ്ങൾ നിങ്ങളുടെ പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കന്നി : ഇന്ന് നിങ്ങൾ വളരെയേറെ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. നിങ്ങൾ പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയസംഘട്ടനങ്ങൾ അവഗണിക്കുക; അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസ്സിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം.

തുലാം: സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസികസമ്മർദ്ദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

വൃശ്ചികം : ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. അത്ഭുതകരമായ ആശയങ്ങൾ… നടക്കാൻ പോകുന്ന പുതിയ പദ്ധതികൾ… അവസാന തീയതിക്കകം കാര്യങ്ങൾ ചെയ്‌തു തീർക്കുക. എല്ലാ സംരംഭങ്ങളിലും വിജയം നേടുക എന്ന അത്ഭുതകരമായ ഫലങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും നേടാൻ നിങ്ങൾ തയ്യാറാവുക. സ്വത്ത് വകകളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഇന്ന് ഏറ്റവും ഉചിതമായ ദിവസമാണ്‌.

ധനു : ഇന്ന് നിങ്ങളുടെ മുന്നിൽ ഒരു ബുദ്ധിമുട്ടേറിയ ദിവസം ആയിരിക്കും ഉണ്ടാകുക. ഇന്ന് നിങ്ങൾക്ക് നല്ല രീതിയിൽ ജോലി ചെയ്യുന്നതിന് സാധിക്കുകയില്ല. ആയത് നിങ്ങളുടെ സഹപ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകാം. ദിവസത്തിന്‍റെ മധ്യഭാഗത്തിനുശേഷം കാര്യങ്ങൾ മെച്ചപ്പെടാം. നിങ്ങൾ പ്രതീക്ഷിച്ച ഫലങ്ങള്‍ നിങ്ങൾക്ക് ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്യാം.

മകരം : ഇന്നത്തെ ദിവസം നിങ്ങളുടെ ആവേശം നിങ്ങളെ ഒരു തരത്തിലും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല. ദീർഘനേരമുള്ള ചർച്ചകൾ ഒഴിവാക്കുക. ശാന്തമായ മനോനില പുലർത്തുക. ആവശ്യമുള്ള സമയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്.ആർക്കെങ്കിലും ഗുരുതരമായ അസുഖങ്ങൾ അല്ലെങ്കിൽ അതുപോലുള്ള അവസ്ഥ ഉണ്ടാകുന്നതിനാല്‍ അപ്രതീക്ഷിതമായ സാമ്പത്തികബാധ്യതകൾ ഉണ്ടാകുന്നതായി നിങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു.

കുംഭം: ഇന്ന് നിങ്ങളുടെ ബിസിനസ് പങ്കാളികളുമായും കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്നത് നിങ്ങൾക്ക് നല്ല ആനുകൂല്യങ്ങൾ നേടിത്തരുന്നതിനിടയാക്കും. ഇന്ന് ജോലിസ്ഥലത്ത് കഠിനമായി അധ്വാനിച്ചാലും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിങ്ങൾ നിരാശനായിരിക്കും. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂർണവും ആയിരിക്കും

മീനം: ഇന്നത്തേത് നിങ്ങൾക്ക് ഒരു ശരാശരി ദിവസം മാത്രമാണെന്നാണ് ഫലത്തിൽ കാണുന്നത്. നിങ്ങളുടെ കുടുംബവുമൊത്ത് നല്ല സമയം പങ്കിടുന്നതിന് സാധ്യതയുണ്ട്. അത് നിങ്ങളെ ദിവസത്തിന്‍റെ തുടർന്നുള്ള ഭാഗങ്ങളിൽ വിഷാദവാനാക്കി മാറ്റിയേക്കാം. നിങ്ങളുടെ പങ്കാളിയുടെ അനാരോഗ്യമായിരിക്കാം ചിലര്‍ക്ക് സങ്കടം ഉണ്ടാക്കുന്ന കാര്യം ആയി മാറുക.

മേടം : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവിലേക്കാണ് അനുഗ്രഹം ചൊരിയുന്നത്. കവിതകള്‍ എഴുതാനും അല്ലെങ്കില്‍ ഒരു കലാസൃഷ്‌ടിയ്‌ക്ക്‌ രൂപം നല്‍കാനും ഇന്ന് നല്ല ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ തികച്ചും സന്തോഷപ്രദമായിരിക്കും. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സ്‌കൂള്‍ ജീവിതകാലത്തിന്‍റെ ആഹ്ളാദകരമായ ഓര്‍മകള്‍ കൊണ്ടുവരും. മേലുദ്യോഗസ്ഥന്‍മാരോടൊപ്പം ജോലി ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അവരോട് ബഹുമാനക്കേട് കാണിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.

ഇടവം : ഈ രാശിക്കാര്‍ക്കിന്ന് ഒരു ശരാശരി ദിവസമായിരിക്കും‍. പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ അസ്വസ്ഥതയ്‌ക്ക് കാരണമാകും- പ്രത്യേകിച്ചും അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍. നിയമസംബന്ധിയായ കടലാസുജോലികളില്‍ നിന്നും, സ്ഥാവര സ്വത്തുക്കളെ സംബന്ധിച്ച ഇടപാടുകളില്‍നിന്നും ഇന്ന് അകന്നു നില്‍ക്കുക. വൈകുന്നേരം സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോൾ അശുഭചിന്തകള്‍ ഒഴിവാക്കുക. അസ്വസ്ഥതകളെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആഹ്ളാദകരമായ മാനസിക, ശാരീരിക നില കൈവരും. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ലകാലത്തിന്‍റെ തുടക്കമാണ്. അതുകൊണ്ട് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുക. സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് മനസ്സിന് ഉന്മേഷം പകരും. ഇന്ന് നിങ്ങള്‍ ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

മിഥുനം : ഇന്നത്തെ ദിവസത്തില്‍ സന്തോഷവും സംതൃപ്‌തിയും നന്നായി ആസ്വദിക്കുക. ഈ ദിവസം സമാധാനപൂർവം കടന്നുപോകുന്നത് ആയിരിക്കും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾ വളരെയധികം ഹൈപ്പർ സെൻസിറ്റീവ് ആയി കാണപ്പെടുന്നുവെന്നതിനാല്‍ ഇതിന്‍റെ ഫലമായി അസ്വസ്ഥതയും അതുപോലെ തന്നെ ദേഷ്യവും നിങ്ങൾക്കുണ്ടാകുന്നതായിരിക്കും.

കര്‍ക്കടകം : ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. വക്രബുദ്ധികൾക്ക് ഫലപ്രദമായ മറുപടി നൽകുന്നതിന് നിങ്ങളുടെ മധുരഭാഷണം നൽകുന്ന നാവ് ശക്തമായിരിക്കും. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതായിരിക്കും.

ABOUT THE AUTHOR

...view details