കേരളം

kerala

ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 14 ബുധൻ 2023) - ജ്യോതിഷം

ഇന്നത്തെ ജ്യോതിഷഫലം...

horoscope  HOROSCOPE PREDICTIONS TODAY  Horoscope Today  ഇന്നത്തെ ദിവസ ഫലം  ജ്യോതിഷം  ഇന്നത്തെ ജ്യോതിഷഫലം
ഇന്നത്തെ ജ്യോതിഷഫലം

By

Published : Jun 14, 2023, 7:18 AM IST

തിയതി: 14-06-2023 ചൊവ്വ

വര്‍ഷം:ശുഭകൃത് ഉത്തരായനം

ഋതു:ഗ്രീഷ്‌മം

തിഥി:ഇടവം കൃഷ്‌ണ ഏകാദശി

നക്ഷത്രം:അശ്വതി

അമൃതകാലം:01:59 PM മുതല്‍ 03:35 PM വരെ

വര്‍ജ്യം:06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം:11:38 AM മുതല്‍ 12:26 PM വരെ

രാഹുകാലം: 12:24 PM മുതല്‍ 01:59 PM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌തമയം: 06:46 PM

ചിങ്ങം :ഇന്ന് ചിങ്ങം രാശിക്കാരായ നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. ലക്ഷ്യസാക്ഷാത്കരണത്തിന് വേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതരാകും. ഒരു തീർഥാടനം ആസൂത്രണം ചെയ്യാനും ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും നിങ്ങൾക്കിന്ന് ചില വാർത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വരും.

കന്നി : ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾളുടെ മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ നിങ്ങൾക്ക്‌ വരാൻ പോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് അപ്പോൾ നിങ്ങൾ കരുതിയിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ നിങ്ങൾ ആ സ്വപ്‌നം ഒന്ന് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നു. കാര്യങ്ങൾ കാണപ്പെടുന്നതുപോലെ അത്ര ലളിതമായിരിക്കില്ല. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. ഭാഗ്യപരീക്ഷണങ്ങൾ പോലെയാണവ. അതിനാൽ നിങ്ങൾ നിങ്ങളുടെ ഭാഗ്യപരീക്ഷണത്തിന്‌ അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയം വന്നെത്തുക തന്നെ ചെയ്യും.

തുലാം : ഇന്ന് എല്ലാ ലൗകികാനുഭൂതികളും തുലാം രാശിക്കാരായ നിങ്ങളെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെ ഇന്ന് തേടിയെത്തും. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളും പഴയ സുഹൃത്തുക്കളും ചേർന്നുളള കൂട്ടായ്‌മകളുണ്ടാകും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്‌ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം ചില പ്രണയാനുഭൂതികളുമായി നിങ്ങളെ കാത്തിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ അതിന് ഇണങ്ങിയ വിധത്തിലുള്ള വിരുന്നിനും ഉല്ലാസത്തിനുമൊക്കെ പറ്റിയ സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പും കൊണ്ട് നിങ്ങളും അത്തരം സന്ദർഭങ്ങൾക്ക് തികച്ചും അനുയോജ്യർ തന്നെയാണ്.

വൃശ്ചികം : സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാർത്തകൾ കൂടുതല്‍ സന്തോഷിപ്പിക്കും. സഹകരണവും പിന്തുണയും നൽകുന്ന ജീവനക്കാര്‍ ഇന്ന് നിങ്ങളുടെ ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂർത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.

ധനു : പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ ക്ഷോഭം നിയന്ത്രിക്കുകയും വേണം. കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ ഇന്ന് യാത്രകൾ ഒഴിവാക്കണം.

മകരം : ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട്‌ കൈകൾ ഇന്ന് നിറഞ്ഞിരിക്കും. അവയെല്ലാം വേഗം തീർത്ത്‌ ബാക്കി ദിവസം മനസിന്‍റെ ആയാസം തീർക്കുക. എല്ലാ തരത്തിലുള്ള ആൾക്കാരോടുമുള്ള ആശയ വിനിമയം വിജ്ഞാനം വര്‍ധിപ്പിക്കും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ മാറും.

കുംഭം : സങ്കീർണമായ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനയാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ ഇന്ന് കണ്ടുമുട്ടും. അസ്വസ്ഥനാകാതെ ദൗർഭല്യങ്ങളെ മാറ്റി കരുത്താർജിക്കാനുള്ള സുവർണ അവസരമായി ഇതിനെ കണക്കാക്കുക.

മീനം : ഇന്ന് നക്ഷത്രങ്ങൾ അനുകൂലമല്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഉപദേശിക്കുന്നു.

മേടം : നിങ്ങളുടെ പഴയ പല ഓർമകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. ഇന്ന് നിങ്ങൾ പണം സൂക്ഷിക്കുന്നതിൽ ഒരു പ്രവണത കാണിക്കും.

ഇടവം : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഒന്നല്ല. അക്രമണോത്സുകമായ ഒരു മനോഭാവമാണ് ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമായ ഒന്നല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം : ഇന്ന് ബിസിനസിലുള്ളവർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും വളരെയധികം ആവേശകരമായ ഒരു ഊർജസ്വലത കാണാനാകുന്നതാണ്. ഇന്ന് നിങ്ങൾ തൊടുന്നത് എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. അതിനാൽ ഇപ്പോൾ നിങ്ങൾ നേട്ടങ്ങൾ കൊയ്യണം. കച്ചവട മേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. അതുപോലെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ വൻ തോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾക്കും നിങ്ങൾക്ക് ആനുകൂല്യങ്ങൾ കൊണ്ടുവരാൻ കഴിയും. അതിനാൽ എല്ലാവരുമായി നിങ്ങൾ നല്ല ബന്ധങ്ങൾ നിലനിർത്തണം.

കര്‍ക്കടകം : ഇന്ന് നിങ്ങൾക്ക് നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വന്നു തരും. അതുകൊണ്ട് അനുകൂലമായ സമയമാണ്. ഇന്നലെ വരെ നിങ്ങൾ ആസ്വദിച്ച എല്ലാ സൗഭാഗ്യങ്ങളും തുടർന്നും ആസ്വദിക്കും. നിങ്ങളുടെ വഴിയേ വരുന്ന അപൂർവ സമ്മാനങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും നിറഞ്ഞ് നിൽക്കുന്ന മിഴിവാർന്ന സമയങ്ങൾ നല്ല ഫലങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുന്നു. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സ്നേഹോഷ്‌മളമായ നിമിഷങ്ങൾ നിങ്ങൾക്ക് ചില നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

ABOUT THE AUTHOR

...view details