കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 25 ഞായര്‍ 2021)

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope  നിങ്ങളുടെ ഇന്നത്തെ ദിവസം  ഇന്നത്തെ ദിവസം  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന് (ജൂലൈ 25 ഞായര്‍ 2021)

By

Published : Jul 25, 2021, 4:59 AM IST

ചിങ്ങം

ചിങ്ങരാശിക്കാര്‍ക്ക് ഇന്ന് സാധാരണ ദിവസം‍. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അദ്ധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കയില്ല. വളരെയേറെ കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യ പ്രശ്നവും നിങ്ങളെ ഉല്‍കണ്ഠാകുലനാക്കും.

  • കന്നി

ഇന്ന് ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുകയാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകുന്നത് ആരോഗ്യകരമായ ചര്‍ച്ചകളെ കടുത്ത വാക്കുതര്‍ക്കമാക്കി മാറ്റും. യാദൃച്ഛികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ നിങ്ങള്‍ക്ക് ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.

  • തുലാം

നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുദ്ധ്യം തന്നെ. ഇന്നത്തെ ദിവസം ഒട്ടും എളുപ്പമാവില്ല. ഇത് നിങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന അതിവൈകാരികതകൊണ്ടാകാം. ഒരു തൊപ്പി നിലത്തുവീണാല്‍മതി നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസ്സും ബാധിക്കപ്പെടാം.പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവില്‍ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന് അല്ലെങ്കില്‍ അമ്മ തന്നെ നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക, ആശ്വാസം ലഭിക്കും.

  • വൃശ്ചികം

ഇന്ന് നക്ഷത്രങ്ങള്‍ കൈനിറയെ ഭാഗ്യാനുഭവങ്ങളാണ് നിങ്ങള്‍ക്കായി കൊണ്ടുവരുന്നത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്‌‍. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കുമെന്നതിനാല്‍ അത് നിങ്ങളുടെ മറ്റുള്ളവരുമായുള്ള ബന്ധത്തിലും പ്രതിഫലിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. അതിന് ഫലമുണ്ടാവുകയും ചെയ്യും. സാമ്പത്തിക നേട്ടവും മൊത്തത്തിലുള്ള ഭാഗ്യാനുഭവവും പ്രവചിക്കപ്പെടുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിതവിജയവും ആഹ്ലാദത്തിന് കാരണമാകും. ഇന്ന് ശരിക്കും ആസ്വദിക്കൂ!

  • ധനു

ഇന്ന് ദിവസം മാദ്ധ്യമം‍. ഇന്നത്തെ മനശ്ചാഞ്ചല്യം മൂലം ഒരു പ്രശ്നത്തിലും തീരുമാനമെടുക്കാനാകാതെ വരുന്നു. അത് ഒരു ദുഷ്കര ദൗത്യമായിത്തീരുകപോലും ചെയ്യുന്നു. തീരുമാനം പതുക്കെ എടുക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉല്‍കണ്ഠാകുലനാക്കുന്നു. ഈ പിരിമുറുക്കം ശമിപ്പിച്ചില്ലെങ്കില്‍ നിങ്ങളിന്ന് പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യും. തൊഴില്‍രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ഇന്ന് ജോലിയില്‍ സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ദ്ധിക്കാം. ശുഭാപ്തിവിശ്വാസത്തോടെ എല്ലാം നേരിടുക.

  • മകരം

സന്തോഷകരമായ ദാമ്പത്യ ജീവിതമോ പ്രണയ ബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ കഴിവ് വിലയിരുത്തല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഫലമുണ്ടാകും. നിങ്ങള്‍ക്ക് ഒരു പ്രൊമോഷന്‍ ലഭിക്കാനും സാദ്ധ്യതയുണ്ട്. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായും ചെയ്തു തീര്‍ക്കും. പ്രാര്‍ത്ഥനക്കും പരോപകാര പ്രവര്‍ത്തനങ്ങൾക്കും കൂടി ഇതിനിടയില്‍ നിങ്ങള്‍ സമയം കണ്ടെത്തും.

  • കുംഭം

ചെലവുകളിലാണ് ഇന്ന് ഒന്നാമതും രണ്ടാമതും മൂന്നാമതും ശ്രദ്ധിക്കേണ്ടത്. ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്ത ഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. ഒരു പ്രത്യേക ചെലവ് എടുത്ത് പറയുന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും കഴിയും. പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‍പാ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസ്സസമാധാനവും സംരക്ഷിക്കുക.

  • മീനം

സാമൂഹ്യ കടപ്പാടുകള്‍ നിങ്ങള്‍ക്കൊരു തമാശയല്ല. എന്നിട്ടും ഇന്ന് അവ നിങ്ങളെ വശീകരിക്കുന്നു. ഇതിനുകാരണം പ്രണയമാകാം, കുടുംബമാകാം. പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നും വരാം. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം ദൃഢതരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതാകാം. ഏതായാലും ഈ കാര്യത്തിന് നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കുന്നു. ഇന്ന് ഒരു വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് യാത്രതിരിച്ചുവെന്നും വരാം. ഈ പ്രവണത ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രകടമാക്കിയേക്കാം. ഇന്നത്തെ ദിവസം പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ശുഭകരമാണ്.

  • മേടം

ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവസമാണ് ‍. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടി കൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍, കാരണം നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും.ജോലിസ്ഥലത്ത് ചെലവുകള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയത്ത് ഇത് നിങ്ങള്‍ക്ക് ആശ്വാസമാകും. ഓഫീസിലെ ജോലിഭാരം പ്രശ്നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാക്കഴ്ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

  • ഇടവം

യാത്രകള്‍ക്ക് അനുകൂലമായ അവസരം‍, വിദൂര ദേശങ്ങള്‍ വിദേശത്തേക്കോ അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈദിവസം. ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള ആരംഭിക്കാനുളള്ള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

  • മിഥുനം

ഇന്നത്തെ സാഹചര്യത്തെപ്പറ്റി ആരെങ്കിലും പ്രതികൂലമായ വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായിരിക്കുമെന്ന് ഗണേശന്‍. ശുഭാപ്തി വിശ്വാസം പുലര്‍ത്തുക .അല്ലെങ്കില്‍ പ്രതികൂല തരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളര്‍ത്തുകയും ദിനാന്ത്യമാകുമ്പോഴേക്കും നിങ്ങളാകെ തകര്‍ന്നു പോകുകയും ചെയ്യും. ദോഷൈകദൃക്കുകളില്‍ നിന്നകന്ന് ശാന്തമായിരിക്കുക. ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണും, അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും വിപരീത മനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക, വ്യായാമ ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

  • കര്‍ക്കിടകം

ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരുമെന്ന് ഗണേശന്‍. തൊഴില്‍ പരമായും സാമ്പത്തികമായും ഇന്ന് ഭാഗ്യ ദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കുമെന്നത് ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്തില്‍ ഒരു വലിയ കാര്യം തന്നെയാണ്. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.ഇപ്പോള്‍ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും. ഈ ദിനം ശരിക്കും ആസ്വദിക്കൂ!.

ABOUT THE AUTHOR

...view details