കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 18 ഞായര്‍ 2021) - ഹിന്ദു പുരാണം

നിങ്ങളുടെ ഇന്നത്തെ ദിവസം

നിങ്ങളുടെ ഇന്ന് (ജൂലൈ 18 ഞായര്‍ 2021)  HOROSCOPE FOR THE DAY 18 JULY 2021  നിങ്ങളുടെ ഇന്നത്തെ ദിവസം  ജാതകം  HOROSCOPE  ജ്യോതിഷം  ASTROLOGY  HINDU  hindu mythology  ഹിന്ദു പുരാണം  ഹിന്ദു
നിങ്ങളുടെ ഇന്ന് (ജൂലൈ 18 ഞായര്‍ 2021)

By

Published : Jul 18, 2021, 1:34 AM IST

ചിങ്ങം

ബന്ധങ്ങള്‍, സഖ്യങ്ങള്‍ കൂട്ടുകെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോൾള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു എന്ന് ഗണേശന്‍. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.അപ്പോള്‍ അത്തരം ബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും, അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ സമയം നല്ലതാണ്.

കന്നി

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

തുലാം

പണത്തിന്‍റെയും സാമ്പത്തിക ഇടപാപടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാനകാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സല്‍ക്കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം

സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താന്‍ ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാകുലത, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവെയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി നിങ്ങള്‍ പണം ഉപയോഗിക്കുന്നത് ചെലവുകള്‍ വര്‍ധിക്കും.

ധനു

ഇന്ന് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരുമെന്ന് ഗണേശന്‍ പറയുന്നു. സാമ്പത്തിക മേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ യാത്രപോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം

കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസം കൊണ്ട് ഗണേശന്‍ ഇന്ന് നിങ്ങളെ അനുഗ്രഹിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്മിക കൂടിക്കാഴ്ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.

കുംഭം

എതിരാളികളുമായി ഇന്ന് വടംവലിയ്ക്ക് പോകാതിരിക്കുക. ശാരീരികാസ്വസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം

അധാര്‍മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് അനുഗ്രഹം നിങ്ങളെ നയിക്കും.

മേടം

ഇന്ന് ദിവസം സന്തോഷപ്രദമായിരിക്കും.പ്രത്യേകിച്ചും കുടുംബാന്തരീക്ഷം.ദാമ്പത്യബന്ധങ്ങള്‍ക്ക് ഏറ്റവും നല്ലസമയം എന്ന് ഗണേശന്‍. ജീവിത പങ്കാളിയുമായി ഊഷ്മളമായ ചില നിമിഷങ്ങള്‍ പങ്കിടുക, സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. വികാരാധിക്യം കൊണ്ടുള്ള പെരുമാറ്റം ജീവിത പങ്കാളിയുടെ കോപത്തിന് കാരണമാകാം. ജോലിയില്‍ നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷണങ്ങളില്‍നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രയ്ക്ക് നല്ലസമയം. ഒരു കാറ് വാങ്ങുവാവനും ഇന്ന് നല്ലദിവസമാണ്.

ഇടവം

നിങ്ങളുടെ വികാരവിചാരങ്ങൾ അതിന്റെ പാരമ്യതയിലായിരിക്കും ഇന്ന്. നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികവും, സ്നേഹമസൃണവുമായ ഒരു അനുഭവത്തിനുള്ള ശക്തമായ സാദ്ധ്യതയുണ്ട് ഇന്ന്. ഈ കൂടിക്കാഴ്ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീന വലയത്തിലായിരിക്കും.

മിഥുനം

നിങ്ങളുടെ സ്വന്തം ലോകത്തിൽ നിന്ന് പുറത്തുവന്ന് നിങ്ങളുടെ കുട്ടികളുടേയും ഇണയുടേയും അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടേയും അവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിയണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ ആരോഗ്യം സൂക്ഷമമായി പരിപാലിക്കേണ്ടതാണെന്ന് നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കാരണം നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവെക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.

കര്‍ക്കിടകം

കഠിനാധ്വാനം ചെയ്ത നിങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് സംഭരിക്കാൻ കഴിയും. അതിനുപുറമേ, നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുണ്ടാകാം. നിങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവം അല്ലെങ്കിൽ സാധ്യതകളിൽ ചില മാറ്റങ്ങൾക്ക്‌ കൂടുതൽ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details