യൂത്ത് കോൺഗ്രസ് മുന്‍ നേതാവിന്‍റെ വീടാക്രമണം; മകൻ അറസ്റ്റിൽ - ലീന വീടാക്രമണം
സംശയം തോന്നിയതിനെ തുടർന്നാണ് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ മകൻ നിഖിൽ കൃഷ്‌ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തത്. തുടർന്ന് നിഖിലിനെ അറസ്റ്റ് ചെയ്‌തു.
തിരുവനന്തപുരം: മുട്ടത്തറയിൽ യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് ലീനയുടെ വീടാക്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിലായി. ബുധനാഴ്‌ച പുലർച്ചെയാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട്ടിൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ലീന ഉൾപ്പടെയുള്ളവർ രംഗത്ത് എത്തുകയും ചെയ്‌തു. വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നാലെയാണ് സംഭവം നടന്നത്. സംശയം തോന്നിയതിനെ തുടർന്നാണ് ലീനയുടെ മകൻ നിഖിൽ കൃഷ്‌ണയെ പൂന്തുറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്‌തത്. നിഖിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ലീനയുടെ വീട് സന്ദർശിച്ചു.