തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 3ന് അവധി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 4,5 ദിവസങ്ങളിലെ ഔദ്യോഗിക അവധിക്ക് പുറമേയാണിത്. അവധി നല്‍കുന്ന ദിവസത്തിന് പകരം മറ്റേതെങ്കിലും ദിവസം ക്ലാസുകളുടെ പുനക്രമീകരണം ആവശ്യമാണെങ്കില്‍ അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
നവരാത്രി ആഘോഷം : ഒക്‌ടോബര്‍ 3 മുതല്‍ 5 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി - news updates in kerala
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്
നവരാത്രി ആഘോഷം; ഒക്‌ടോബര്‍ 3 മുതല്‍ 5 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി
ഒക്ടോബര്‍ മൂന്നിന് കൂടി അവധി നല്‍കാന്‍ തീരുമാനിച്ചതോടെ ആഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.