തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയുടെ നേതൃത്വത്തിലാണ് യോഗം. കൊറോണ വൈറസ് സംബന്ധിച്ച കൺട്രോൾ റൂം ചുമതലയുള്ള ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, സ്റ്റേറ്റ് റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കേരളത്തിൽ കൊറോണ; ഉന്നതതലയോഗം തിരുവനന്തപുരത്ത് - corona
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
കേരളത്തിൽ കൊറോണ; ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേരുന്നു
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകുവെന്ന് രാജൻ എൻ.ഖോബ്രഗഡെ പറഞ്ഞു. രണ്ടാമത് രോഗം സ്ഥിരീകരിച്ച ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്യും.
Last Updated : Feb 2, 2020, 12:01 PM IST