തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമത്തിന് ബദൽ നിയമ നിർമാണത്തെക്കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച ഉന്നതതല സമിതി ഇന്ന് യോഗം ചേരും. പഞ്ചാബ്, ചത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ മാതൃകയിൽ നിയമത്തിനെതിരെ നിയമം പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ആലോചന. ഇതിന്‍റെ പ്രായോഗിക നിയമവശങ്ങൾ പരിശോധിക്കാൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
കാർഷിക നിയമത്തിന് ബദൽ നിയമ നിർമാണം; ഉന്നതതല സമിതി യോഗം ഇന്ന് - farmer protest
പഞ്ചാബ്, ചത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ മാതൃകയിൽ നിയമത്തിനെതിരെ നിയമം പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ആലോചന
വിവാദ കാർഷിക നിയമത്തിന് ബദൽ നിയമ നിർമാണം; ഉന്നതതല സമിതി യോഗം ഇന്ന്
സമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് തീരുമാനം എടുക്കാം. നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി ഡിസംബർ 31ന് സഭാസമ്മേളനം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമ്മേളനത്തിന് ഗവർണർ ഇന്ന് അനുമതി നൽകാനാണ് സാധ്യത. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമേയത്തോടൊപ്പം ബദൽ നിയമം കൂടി പരിഗണിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബദൽ നിയമം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.