തിരുവനന്തപുരം:തലസ്ഥാനത്ത് വൻ ലഹരി വേട്ട. 150 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്‌ജിൽ ചെന്നൈ നാർക്കോട്ടിക്ക് കൺട്രോൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായത്.
തലസ്ഥാനത്ത് വൻ ലഹരി വേട്ട; 150 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ - ആറാലുംമൂട്
നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് 22 കിലോഗ്രാം ഹെറോയിനുമായി രണ്ട് പേരെ പിടികൂടിയത്.
തലസ്ഥാനത്ത് വൻ ലഹരി വേട്ട; 150 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ
22 കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 150 കോടിയോളം രൂപ വിലമതിക്കും. തിരുമല കൈരളി നഗർ രേവതി ഭവനിൽ രമേശ് (33), രമേശിന്‍റെ സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് (35) എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവർ ഇവിടെ രണ്ട് മാസം മുൻപാണ് വാടകക്ക് താമസം ആരംഭിച്ചത്. പ്രതികളെ വിശദമായ അന്വേഷണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി.