തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവർഷം ശക്തമാകുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻകേരളത്തിലുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ തീരപ്രദേശങ്ങളിൽ 40 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാന വ്യാപകമായി ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ 40 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.