തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും - മഴ തുടരും
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും
അതേ സമയം മഴ തുടരുമെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല. ഇടിമിന്നൽ ജാഗ്രത നിർദ്ദേശം ഉള്ളതിനാൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ ചെലവഴിക്കരുത്. ഇന്ന് എവിടെയും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.