തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രി വി.ശിവൻകുട്ടി. ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ മഴക്കെടുതി നേരിടാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കലക്‌ടർമാര്‍ക്ക് ചുമതല നല്‍കിയതായും അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല കലക്‌ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും വി.ശിവന്‍കുട്ടി അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ആനാവൂര്‍, വെള്ളാര്‍, തിരുവല്ലം, അടിമലത്തുറ, നെടുമങ്ങാട്, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മഴക്കെടുതികള്‍ മൂലമുണ്ടായ നാശനഷ്‌ടങ്ങള്‍ വേഗത്തില്‍ തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.