കേരളം

kerala

ETV Bharat / state

ആരോഗ്യ പ്രവർത്തകരുടെ ഹോം ക്വറൻ്റയിന് മാർഗനിർദേശം പുറത്തിറക്കി

രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ്‌ പുറത്തിറക്കിയത്

ആരോഗ്യ പ്രവർത്തകരുടെ ഹോം ക്വാറൻ്റയിന് മാർഗനിർദേശം പുറത്തിറക്കി  latest tvm
ആരോഗ്യ പ്രവർത്തകരുടെ ഹോം ക്വറൻ്റയിന് മാർഗനിർദേശം പുറത്തിറക്കി

By

Published : Aug 3, 2020, 1:02 PM IST

തിരുവനന്തപുരം: രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഹോം ക്വറൻ്റയിന് മാർഗനിർദേശം പുറത്തിറക്കി. വീട്ടിൽ നിരീക്ഷണത്തിൽ പോകുന്ന ആരോഗ്യ പ്രവർത്തകർ ആരോഗ്യ വിവരങ്ങൾ യഥാസമയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,ആശ പ്രവർത്തകർ എന്നിവർ നിരീക്ഷണത്തിലുള്ളവരുമായി ഫോൺ വഴിയും വീഡിയോ കോൺഫറൻസിങ് വഴിയും ബന്ധപ്പെട്ട് മെഡിക്കൽ ഉപദേശങ്ങൾ നൽകും. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ്റെ അളവ് നോക്കി മെഡിക്കൽ ഓഫീസറെ അറിയിക്കണം. രോഗിയുടെ ആരോഗ്യ നില വഷളായാൽ ഉടൻ തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കൊവിഡ് രോഗിയ്ക്ക് 10 ദിവസം ആൻ്റിജൻ പരിശോധന നടത്തും. പരിശോധന ഫലം നെഗറ്റീവായാലും ഒരാഴ്ച കൂടി വിശ്രമം അനിവാര്യമാണെന്നും മാർഗ നിർദേശത്തിൽ പറയുന്നു. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്. ശുചി മുറിയുള്ള റൂമിൽ തന്നെ കഴിയേണ്ടതാണ്. കുടുംബത്തിൽ മറ്റ് രോഗങ്ങളില്ലാത്ത വ്യക്തിയാവണം നിരീക്ഷണത്തിൽ കഴിയുന്നയാളുടെ ചുമതലയേറ്റെടുക്കേണ്ടത്.

For All Latest Updates

TAGGED:

latest tvm

ABOUT THE AUTHOR

...view details