തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകള്‍ക്കെതിരെയും വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയ 49 കടകള്‍ക്കെതിരെയുമാണ് നടപടി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 347 സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്.
മെയ് രണ്ടിന് ആരംഭിച്ച 'നല്ല ഭക്ഷണം, നാടിന്‍റെ അവകാശം' കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇതുവരെ 1132 പരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പഴകിയ മാംസവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരിശോധനകളില്‍ വീഴ്‌ച കണ്ടെത്തുന്ന ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.