ഭാഗ്യലക്ഷ്‌മിയും സംഘവും പ്രതികരിച്ചതിൽ സന്തോഷമെന്ന് കെ.കെ ശൈലജ - ആരോഗ്യമന്ത്രി കെ.കെ ശൈലജ
മോശം പരാമർശങ്ങളോട് പ്രതികരിക്കുന്നതിൽ തെറ്റില്ല. പ്രതികരണം ഏതറ്റം വരെയെന്നത് നിയമ സംവിധാനം അടിസ്ഥാനമാക്കി വേണമെന്നും മന്ത്രി കെ.കെ ശൈലജ
ഭാഗ്യലക്ഷ്‌മിയും സംഘവും പ്രതികരിച്ചതിൽ സന്തോഷമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: മോശം പരാമർശങ്ങളോട് ഭാഗ്യലക്ഷ്‌മിയും സംഘവും പ്രതികരിച്ചതിൽ സന്തോഷമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അത്രയും മോശമായ പരാമർശമാണ് അയാളിൽ നിന്നുണ്ടായിരിക്കുന്നത്. വിജയ് പി.നായര്‍ക്കെതിരെ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണം. മോശം പരാമർശങ്ങളോട് പ്രതികരിക്കുന്നതിൽ തെറ്റില്ല. പ്രതികരണം ഏതറ്റം വരെയെന്നത് നിയമ സംവിധാനം അടിസ്ഥാനമാക്കി വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.