തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുക. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായിരിക്കണം. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്ന ബന്ധു നേരത്തെ കൊവിഡ് ബാധിതനായിരുന്നെങ്കില്‍ നെറ്റീവായി ഒരുമാസം പൂര്‍ത്തിയായിരിക്കണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ തീരുമാനം
രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാവാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ തീരുമാനം
കൊവിഡ് ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പാക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായ രോഗിയെ പുഴുവരിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.