സ്‌പ്രിംഗ്ലര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: കോടിയേരി - സിപിഎം സംസ്ഥാന സെക്രട്ടറി
പ്രതിപക്ഷം സമര്‍പിച്ച ഹര്‍ജിയിലുള്ള വാദങ്ങളെല്ലാം നിരര്‍ത്ഥകമാണെന്നാണ് ഹൈക്കോടതിയുടെ ഇടക്കാലവിധിയിലൂടെ വ്യക്തമാകുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
തിരുവന്തപുരം: സ്‌പ്രിംഗ്ലര്‍ കരാറില്‍ ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷം സമര്‍പിച്ച ഹര്‍ജിയിലുള്ള വാദങ്ങളെല്ലാം നിരര്‍ത്ഥകമാണെന്നാണ് ഹൈക്കോടതിയുടെ ഇടക്കാലവിധിയിലൂടെ വ്യക്തമാകുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് കോടതി അംഗീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചരണങ്ങളില്‍ നിന്നും പിന്‍മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.