തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധത്തിൽ ഇടപെടലാവശ്യപ്പെട്ട് ഡെപ്യൂട്ടി മേയർ നൽകിയ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി തള്ളി. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജിയിൽ കക്ഷി ചേർത്തു കൊണ്ട് അപേക്ഷ പരിഗണിക്കണമെന്ന തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ അപേക്ഷയാണ് രൂക്ഷ വിമർശനത്തോടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. മേയർക്ക് പ്രവർത്തിക്കാനാകാത്ത വിധം പ്രതിഷേധം നടത്തുന്നതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും അപേക്ഷ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മേയര്‍ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം; ഡെപ്യൂട്ടി മേയറുടെ കക്ഷി ചേരൽ അപേക്ഷ തള്ളി ഹൈക്കോടതി
കോര്‍പറേഷനിലെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജിയിൽ കക്ഷി ചേർത്തു കൊണ്ട് അപേക്ഷ പരിഗണിക്കണമെന്ന തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ അപേക്ഷയാണ് രൂക്ഷ വിമർശനത്തോടെ ഡിവിഷൻ ബെഞ്ച് തള്ളിയത്
മേയര്‍ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം; ഡെപ്യൂട്ടി മേയറുടെ കക്ഷി ചേരൽ അപേക്ഷ തള്ളി ഹൈക്കോടതി
മാത്രവുമല്ല ആരും പ്രതിഷേധിക്കരുതെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കക്ഷി ചേരൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രത്യേക ഹർജിയാണെങ്കിലേ പരിഗണിക്കാൻ സാധിക്കൂവെന്നും നിലപാടെടുത്തു. അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രതിഷേധം തുടരുകയാണ്.
TAGGED:
Mayor Arya Rajendran