തിരുവനന്തപുരം: വിമാനത്താവള കൈമാറ്റത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെണാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്.
വിമാനത്താവള കൈമാറ്റം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെണാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം
വിമാനത്താവളം അദാനിക്ക് കൈമാറിയത് നിയമാനുസൃതമല്ലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. വിമാനത്താവളം സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം നിലനിൽക്കുകയാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കൈമാറ്റം പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. എജി നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉപഹർജി സമർപ്പിച്ചത്. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ നേരത്തെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും ഹർജി തള്ളിയിരുന്നു. എന്നാൽ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
TAGGED:
latest high court