തിരുവനന്തപുരം: ബി ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് അയക്കുന്നതില്‍ സന്തോഷമെ ഉള്ളുവെന്ന് അടൂര്‍ പറഞ്ഞു. നേരത്തെ ഇവര്‍ എല്ലാവരെയും പാകിസ്ഥാനിലേക്കാണ് അയച്ചുകൊണ്ടിരുന്നത് ഇപ്പോഴത് ചന്ദ്രനിലേക്കായെന്നും അടൂര്‍ പരിഹസിച്ചു.
ചന്ദ്രനിലേക്ക് അയക്കുന്നതില്‍ സന്തോഷമെ ഉള്ളു; ബി ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ജയ്ശ്രീറാമിന്‍റെ പേരില്‍ കൊലവിളി നടത്തിയവരെയാണ് വിമര്‍ശിച്ചതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍
പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ജയ്ശ്രീറാമിന്‍റെ പേരില്‍ കൊലവിളി നടത്തിയവരെയാണ് വിമര്‍ശിച്ചത്. സര്‍ക്കാര്‍ ഇനിയും ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വധശിക്ഷ നല്‍കണമെന്നും അടൂര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാള്‍ ചന്ദ്രനിലേക്ക് പോകണമെന്ന് പറയുന്നവരെ രാജ്യദ്രോഹികള്‍ എന്നെ വിളിക്കാന്‍ കഴിയുവെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ജയ്ശ്രീ വിളി കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അടൂര്‍ ചന്ദ്രനിലേക്ക് പോകണമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന.