കേരളം

kerala

ETV Bharat / state

GST Department Refuses to Reply : 1.72 കോടി രൂപയ്ക്ക് വീണയുടെ കമ്പനി ഐജിഎസ്‌ടി അടച്ചോയെന്ന് ചോദ്യം ; മറുപടി നൽകാതെ ജിഎസ്‌ടി വകുപ്പ്

RTI query On Veena Vijayan's Exalogic Company's Tax Payment : കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവ് സെബാസ്റ്റ്യൻ പാലക്കത്തറ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനായിരുന്നു മറുപടി

GST Department Refuses to Reply on RTI query Regarding Veena Vijayans Exalogic Companys Tax Payment,1.72 കോടി രൂപയ്ക്ക് വീണയുടെ കമ്പനി ഐജിഎസ്‌ടി അടച്ചോ എന്ന് ചോദ്യം ; മറുപടി നൽകാതെ ജിഎസ് ടി വകുപ്പ്
GST Department Refuses to Reply on RTI query Regarding Veena Vijayans Exalogic Companys Tax Payment

By ETV Bharat Kerala Team

Published : Oct 20, 2023, 10:50 AM IST

തിരുവനന്തപുരം : സി എം ആർ എൽ കമ്പനിക്ക് സേവനങ്ങൾ നൽകിയതിലൂടെ വീണ വിജയന്‍റെ എക്‌സാലോജിക്കിന് ലഭിച്ച 1.72 കോടി രൂപയ്ക്ക് കമ്പനി ഐജിഎസ്‌ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ജി എസ് ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നൽകാൻ കഴിയില്ല എന്നാണ് ജി എസ് ടി വകുപ്പ് അറിയിച്ചത്. കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവ് സെബാസ്റ്റ്യൻ പാലക്കത്തറ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനായിരുന്നു മറുപടി (GST Department Refuses to Reply on RTI query On Exalogic Company)

അതേസമയം നികുതി അടച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി നൽകുന്നത് സ്വകാര്യതയെ ലംഘിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ദീർഘകാലമായി നികുതിയടയ്‌ക്കാത്തവരുടെ പട്ടിക പോലും ജി എസ് ടി വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

GST Department On Tax Payment of Exalogic : എക്‌സാലോജിക് നികുതി അടച്ചതായി രേഖ, വീണ ഒടുക്കിയതിന്‍റെ വിവരങ്ങളില്ലെന്നും ജിഎസ്‌ടി വകുപ്പ്

സാധാരണ ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ വിവരം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ബന്ധപ്പെട്ട വ്യക്തിയോട് ചോദിക്കാറുണ്ട്. എന്നാൽ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് വീണയോട് അഭിപ്രായം തേടിയോ എന്നും ജിഎസ്‌ടി വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

എക്‌സാലോജിക്കിന്‍റെ ജി എസ് ടി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ആരോപണം ഉന്നയിച്ചപ്പോൾ പിറ്റേദിവസം തന്നെ രേഖകൾ ഹാജരാക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും രേഖകൾ ഹാജരാക്കിയിട്ടില്ല.

ABOUT THE AUTHOR

...view details