തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റിന്‍റെ പണം മോഷ്‌ടിച്ച കേസിലെ പ്രതിക്ക് ജാമ്യം. 14 ദിവസമായി പ്രതിയായ വിജയ കുമാർ ജയിലിലായിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 27 ന് വഴുതക്കാട് വച്ചാണ് സംഭവം നടന്നത്.
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പണം മോഷ്‌ടിച്ച കേസിൽ പ്രതിക്ക് ജാമ്യം - തിരുവനന്തപുരം
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഒന്നാം പ്രതിയായ വിജയ കുമാറിന് ജാമ്യം അനുവദിച്ചത്
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പണം മോഷ്‌ടിച്ച കേസിൽ പ്രതിക്ക് ജാമ്യം
ജില്ലാ പ്രസിഡന്‍റും പ്രതികളും തമ്മിലുണ്ടായ സംസാരം വാക്കുതർക്കമാകുകയും തുടർന്ന് പ്രതികൾ ഇയാളെ മർദിക്കുകയും കൈവശമുണ്ടായിരുന്ന 2000 രൂപ മോഷ്‌ടിക്കുകയും ചെയ്‌തു എന്നാണ് കേസ്. കേസിലെ രണ്ടാം പ്രതി ഒളിവിലാണ്. സംഭവ ദിവസം തന്നെ ഒന്നാം പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയിരുന്നു.