തിരുവനന്തപുരം:കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രചോദനവും മാതൃകയുമായ നേതാവായിരുന്നു കെ.ആര്‍.ഗൗരിയമ്മയെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്‍. കേരള ജനതയ്ക്കാകെ ഗൗരിയമ്മ അഭിമാനമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മയെന്നും സ്പീക്കര്‍ അനുസ്മരിച്ചു. അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയുമൊക്കെ എക്കാലത്തും ആവേശവും പ്രചോദനവുമായിരുന്നു.
ഗൗരിയമ്മ കേരളത്തിന് അഭിമാനവും പ്രചോദനവും: പി ശ്രീരാമകൃഷ്ണൻ
ഗൗരിയമ്മയുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയുമൊക്കെ എക്കാലത്തും ആവേശവും പ്രചോദനവുമായിരുന്നു.
കേരള ജനതയ്ക്കാകെ അഭിമാനമായിരുന്നു ഗൗരിയമ്മയെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ
നൂറ് വയസായ ഗൗരയമ്മയ്ക്ക് കേരള നിയമസഭ ആദരമര്‍പ്പിക്കുമ്പോള്‍ സ്പീക്കറായിരിക്കാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. ഗൗരിയമ്മയുടെ ജീവിതം തന്നെ സമരമായിരുന്നു. നൂറ് വയസ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു. ഒരു ചരിത്ര കാലഘട്ടത്തിന്‍റെ അന്ത്യമാണ് ഗൗരിയമ്മയുടെ മരണത്തോടെ ഉണ്ടായതെന്നും സ്പീക്കര്‍ അനുസ്മരിച്ചു.