കേരളം

kerala

ETV Bharat / state

സാമ്പത്തിക പ്രതിസന്ധി; ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി: ധനമന്ത്രി - latest news in kerala

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിദേശ യാത്ര, വിമാനയാത്ര, ടെലിഫോൺ ചാ‍ര്‍ജ്, കെട്ടിടം മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക്‌ നിയന്ത്രണം. കിഫ്‌ബി വഴി നടപ്പിലാക്കാൻ വിഭാവനം ചെയ്‌തത് 50000 കോടി രൂപയുടെ വികസന പ്രവർത്തനമെന്ന് കെ എന്‍ ബാലഗോപാല്‍.

Govt reduce financial expence  financial crisis  financial crisis in kerala  സാമ്പത്തിക പ്രതിസന്ധി  ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി  ധനമന്ത്രി  കെ എന്‍ ബാലഗോപാല്‍  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  ടെലിഫോൺ ചാ‍ര്‍ജ്  വിമാന യാത്ര  കിഫ്‌ബി  kerala news updates  latest news in kerala  news updates in kerala
ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ധനമന്ത്രി

By

Published : Mar 6, 2023, 7:14 PM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുടിശിക പിരിക്കാൻ നടപടി ഊർജിതമാക്കിയെന്നും മന്ത്രി നിയമ സഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. അനാവശ്യ ചെലവുകൾ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ യാത്ര, വിമാന യാത്ര, ടെലിഫോൺ ചാ‍ര്‍ജ്, കെട്ടിടം മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ഷേമ പെൻഷനുകൾക്കായി 11,101.92 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. 2015-2016 സാമ്പത്തിക വർഷത്തിൽ ഇത് 3675.16 കോടി മാത്രമായിരുന്നു.

കിഫ്ബി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്‍റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ 18 എംപിമാര്‍ പാര്‍ലമെന്‍റില്‍ കിഫ്ബി പ്രശ്‌നം ഉന്നയിക്കേണ്ടതായിരുന്നു.

യുഡിഎഫിനാണ് പാർലമെന്‍റ് അംഗങ്ങൾ കൂടുതലെന്നും ധനമന്ത്രി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഓർമിപ്പിച്ചു. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കേന്ദ്രം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മസാല ബോണ്ടിൻ്റെ കാര്യത്തിലും ഇഡി ഇടപെട്ടതെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ ഒരു നയവും സംസ്ഥാനത്ത് മറ്റൊരു നയവുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കിഫ്ബി കടങ്ങള്‍ക്ക് തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ട്. നിയമസഭ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. കിഫ്‌ബിക്ക് വേണ്ടത്ര പണം വകയിരുത്തിയിട്ടിലെന്നുള്ള പരാമർശങ്ങൾ വസ്‌തുതയല്ല. ഏകദേശം 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്‌ബി വഴി നടപ്പിലാക്കാൻ വിഭാവനം ചെയ്‌തത്.

കിഫ്‌ബിക്ക് വാർഷികമായി നൽകേണ്ട വിഹിതം കൃത്യമായി ലഭിക്കുന്നുണ്ട്. കിഫ്‌ബിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കിഫ്‌ബി മുഖേന ഇതുവരെ 80352 കോടി രൂപയുടെ 1057 പദ്ധതികൾക്ക് അംഗീകാരം നൽകി.

23095 കോടി രൂപയാണ് കിഫ്‌ബി പ്രവർത്തനങ്ങൾക്കായി ഇതുവരെ വിനിയോഗിച്ചത്. സർക്കാരിൽ നിന്നും കിഫ്‌ബിക്ക് നൽകിയിട്ടുള്ള ഫണ്ടിന്‍റെ വിവരം ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 2023 മാർച്ച് മൂന്ന് വരെയുള്ള കണക്ക് പ്രകാരം 15,103.96 കോടി രൂപയാണെന്ന് കണക്കിൽ പറയുന്നു. സിഎജി റിപ്പോർട്ട്‌ 2019-21 പ്രകാരം റവന്യൂ വകുപ്പിൽ നിന്ന് വിവിധ നികുതി ഇനത്തിൽ 397.59 കോടി രൂപയാണ് പിരിഞ്ഞ് കിട്ടാനുള്ളത്.

മോട്ടോർ വാഹന വകുപ്പിന് കുടിശികയായുള്ളത് 1000 കോടി രൂപയാണ്. ഇതിൽ കെഎസ്ആർടിസിയുടെ കുടിശികയായ 1844.72 കോടി രൂപ ഉൾപ്പെടുത്തിയിട്ടില്ല. വിവിധ ക്ഷേമ പെൻഷനുകൾക്കായി ഈ സാമ്പത്തിക വർഷം 11101.92 കോടി രൂപയും 2015-16 സാമ്പത്തിക വർഷം 3675.16 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ധന അസന്തുലിതാവസ്ഥ നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 2021-22ൽ കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനം സ്ഥിരം വിലയിൽ 12. 01 ശതമാനം വളർന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details