തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ശബരിമല ഉത്സവത്തിന് തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്ന് സർക്കാർ നിർദേശം. പത്തനംതിട്ട ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥനത്തിലാണ് ദേവസ്വം ബോർഡിന് സർക്കാർ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നാളെ ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേരും.
ശബരിമല ഉത്സവം തീർത്ഥാടകരില്ലാതെ നടത്താൻ ഉത്തരവിട്ട് സർക്കാർ
തീരുമാനം പത്തനംതിട്ട ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ. മാർച്ച് 29 നാണ് ശബരിമല ഉത്സവത്തിന് കൊടിയേറുന്നത്.
തിരുവനന്തപുരം കൊവിഡ് 19 ശബരിമല ഉത്സവം സർക്കാർ ഉത്തരവ്
ശബരിമലയുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നാളെ നടക്കുന്ന യോഗം ചർച്ച ചെയ്യും.
ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയാലും ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ആചാരങ്ങളിൽ മാറ്റമുണ്ടാകില്ല. മാർച്ച് 29 നാണ് ശബരിമല ഉത്സവത്തിന് കൊടിയേറുന്നത്.