തിരുവനന്തപുരം: ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളും അവകാശ പോരാട്ടങ്ങളുടെ തീക്ഷ്‌ണതയും അനുഭവവേദ്യമാക്കി നൂറാം വയസിലേക്കു പ്രവേശിക്കുന്ന മലയാളത്തിന്‍റെ സ്വന്തം വിപ്ലവ സൂര്യന്‍ വി.എസ്.അച്യുതാനന്ദന് ജന്മദിന ആശംസയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രായത്തിന്‍റെ അവശതകളുണ്ടെങ്കിലും വിപ്ലവ സ്‌മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മനസുമായി വിശ്രമ ജീവിതം നയിക്കുന്ന വി.എസിനെ അദ്ദേഹത്തിന്‍റെ മകന്‍ അരുണ്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.
നൂറാം വയസിലേക്ക് കടക്കുന്ന വി എസിന് വീട്ടിലെത്തി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ - വി എസ് അച്യുതാനന്ദന്
ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളും അവകാശ പോരാട്ടങ്ങളുടെ തീക്ഷ്‌ണതയും അനുഭവവേദ്യമാക്കി നൂറാം വയസിലേക്കു പ്രവേശിക്കുന്ന മലയാളത്തിന്‍റെ സ്വന്തം വിപ്ലവ സൂര്യന്‍ വി എസ് അച്യുതാനന്ദന് ജന്മദിന ആശംസയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
നൂറാം വയസിലേക്ക് കടക്കുന്ന വി എസിന് വീട്ടിലെത്തി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
ഹ്രസ്വമായ സന്ദര്‍ശനത്തിനിടെ വി.എസിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍ എന്നിവരുമായി സംസാരിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്. ജന്മദിനത്തില്‍ സ്ഥലത്തില്ലാതിരുന്നതു കൊണ്ട് ആശംസകള്‍ നേരാന്‍ അന്ന് എത്താതിരുന്നതിലുള്ള ഖേദവും ഗവര്‍ണര്‍ പ്രകടിപ്പിച്ചു. പിതാവിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഗവര്‍ണര്‍ നിരന്തരം കുടുംബാംഗങ്ങളുമായി സംസാരിക്കാറുണ്ടെന്ന് വി.എസിന്‍റെ മകന്‍ വി.എ.അരുണ്‍കുമാര്‍ പറഞ്ഞു.
Last Updated : Oct 25, 2022, 1:46 PM IST