തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. 9 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാർ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിറക്കി. കേരള, എം.ജി, കുസാറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം യൂണിവേഴ്‌സിറ്റി,സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് പദവി ഒഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
'സർവകലാശാലകളുടെ വിസിമാര്‍ രാജിവയ്ക്കണം'; അത്യപൂര്‍വ ഉത്തരവുമായി ഗവര്‍ണര്‍ - വിസി നിയമനം റദ്ദാക്കി
സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്
അത്യപൂർവ നടപടിയുമായി ഗവർണർ; ഒൻപത് സർവകലാശാലകളിലെ വിസിമാര്‍ നാളെ രാജിവയ്ക്കാൻ നിർദേശം
ഇന്ന് രാവിലെ 11.30ന് മുമ്പ് രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ അന്ത്യശാസനം. സാങ്കേതിക സര്‍വകാലശാലാ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇത്തരത്തിലൊരു നിലപാട് എടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വിസിമാരോട് രാജിവയ്ക്കാൻ ഒരു ഗവർണർ നിർദേശിക്കുന്നത്.
Last Updated : Oct 24, 2022, 6:12 AM IST