തിരുവനന്തപുരം: കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് നിയമസഭ പാസാക്കിയ ബില്‍ കാണാതെ അഭിപ്രായം പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ തനിക്കെതിരാണോ എന്നതല്ല പ്രശ്‌നം, നിയമത്തിനെതിരാകാന്‍ പാടില്ല. ബില്‍ താന്‍ ഇതുവരെ കണ്ടിട്ടില്ല. തന്‍റെ പരിഗണനയ്ക്ക് എത്തിയ ശേഷം ബില്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ബില്‍ തനിക്കെതിരാണോ എന്നതല്ല, നിയമത്തിനെതിരാണോ എന്നതാണ് പ്രശ്‌നം ; വ്യക്തിപരമായ അജണ്ടകളില്ലെന്നും ഗവര്‍ണര്‍ - നിയമസഭ പാസാക്കിയ ബില്‍
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് നിയമസഭ പാസാക്കിയ ബില്‍ കാണാതെ അഭിപ്രായം പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. തന്‍റെ പരിഗണനയ്‌ക്ക് ബില്‍ എത്തിയ ശേഷം പരിശോധിക്കുമെന്നും ഗവര്‍ണര്‍
മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളെയും ക്രിസ്‌തുമസ് വിരുന്നിന് ക്ഷണിച്ച സംഭവത്തെ കുറിച്ചും ഗവര്‍ണര്‍ പ്രതികരിച്ചു. തന്‍റെ വാതില്‍ താന്‍ എല്ലായ്‌പ്പോഴും തുറന്നിടും. തനിക്ക് വ്യക്തിപരമായ അജണ്ടകളില്ല. വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ്ങില്‍ കോടതി തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ നടത്തുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ മാറ്റുന്ന ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഗവര്‍ണറുടെ പരിഗണനയ്ക്കയച്ചിട്ടില്ല. ബില്ല് നിയമ വകുപ്പിന്‍റെ പരിഗണയില്‍ ആണെന്നാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.