തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് മാസത്തേക്ക് കൂടിയാണ് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടിയത്. ഒക്‌ടോബര്‍ അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഗവര്‍ണര്‍ കാലാവധി നീട്ടിയത്. ഗവര്‍ണറുടെയും യുജിസിയുടെയും നോമിനികള്‍ മാത്രമാണ് നിലവില്‍ കമ്മിറ്റിയിലുള്ളത്.
വിസി നിയമനത്തില്‍ കടുത്ത നിലപാടിലുറച്ച് ഗവര്‍ണര്‍; സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി
ഒക്‌ടോബര്‍ അഞ്ചിന് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെ മൂന്ന് മാസത്തേക്ക് കൂടി വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സെനറ്റിന്‍റെ നോമിനിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ഇതുവരെ സര്‍വകലാശാല സെനറ്റ് പാലിച്ചിട്ടില്ല. നാലിന് സെനറ്റ് യോഗം ചേരുമെന്നാണ് ഒടുവില്‍ സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്. ഈ യോഗത്തിലും സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ തീരുമാനം.
ഇതിന്‍റെ ഭാഗമായാണ് ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സമിതിയുടെ കാലാവധി നീട്ടല്‍. സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിനിധിയെ നിശ്ചയിക്കാനായി വിളിച്ച സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്ന സെനറ്റ് അംഗങ്ങളെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.