തിരുവനന്തപുരം:വിദഗ്‌ധ ചികിത്സയ്‌ക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിയാണ് ഗവർണർ കണ്ടത്. സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗഹൃദ സന്ദർശനമായിരുന്നു.
ആരോഗ്യം തൃപ്‌തികരം: ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ഗവർണറും നേതാക്കളും - ആരിഫ് മുഹമ്മദ് ഖാൻ
ഏറെ കാലമായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ തിരുവനന്തപുരത്തെ ജഗതിയിലുള്ള വസതിയിൽ വിശ്രമത്തിലാണ്
ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ഗവർണറും നേതാക്കളും
ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം 15 മിനിറ്റോളം ചിലവിട്ട ശേഷമാണ് ഗവർണർ മടങ്ങിയത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും കുടുംബത്തോടൊപ്പമെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. എംഎൽഎമാരായ എം വിൻസന്‍റ്, പിസി വിഷ്‌ണു നാഥ് എന്നിവരും എത്തിയിരുന്നു.
ജർമനിയിലും, ബെംഗളൂരുവിലും വിദഗ്‌ധ ചികിത്സയ്‌ക്കു ശേഷമാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചു.