തിരുവനന്തപുരം:രണ്ട് വിസിമാര്‍ക്ക് കൂടി നോട്ടിസ് അയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇരുവരുടേയും നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണർ കടുപ്പിച്ചു തന്നെ; രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കൽ നോട്ടിസ്
ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് നോട്ടിസ് നല്‍കിയത്
നവംബര്‍ നാലിന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയനുസരിച്ചാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ എല്ലാ വിസിമാരോടും വിശദീകരണം ചോദിച്ചിരിക്കുന്നത്. വിസി നിയമനത്തിനായി സെര്‍ച്ച് കമ്മറ്റി ഒരു പേരുമാത്രം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയത്.
ഇപ്പോൾ നോട്ടിസ് നല്‍കിയ എട്ട് വിസിമാരും സെര്‍ച്ച് കമ്മിറ്റി ഒറ്റ പേര് നല്‍കിയവരാണ്. കോടതി വിധിയുടെ നിയമ പരിരക്ഷകൂടി വന്നതോടെയാണ് ഗവര്‍ണര്‍ സര്‍വകലാശാലകളിലെ നിലപാട് കടുപ്പിച്ചത്. വിശദീകരണം ചോദിച്ച ശേഷം വിസിമാരെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നേക്കും.