തിരുവനന്തപുരം : രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ല. രാഷ്ട്രീയ വിവാദത്തിന് നിൽക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. ചാൻസിലർ പദവിയിൽ തുടരില്ല. സർവകലാശാലകളുടെ കാര്യത്തിൽ അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പുലഭിക്കണം.
എന്നാൽ തീരുമാനം പുനപ്പരിശോധിക്കാം.ഡി ലിറ്റ് വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. രാഷ്ട്രപതി ഭവൻ അടക്കം ദേശീയ പ്രാധാന്യമുള്ള ഓഫിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ല. രാജ്യത്തിന്‍റെ അന്തസ്സിനെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെ പറ്റി മാത്രമാണ് തന്‍റെ ആശങ്ക.