തിരുവനന്തപുരം:ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്‌എൻഎ) സംഘടിപ്പിച്ച, ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന് ഉച്ചയ്‌ക്ക് 12ന് ഗവര്‍ണര്‍ നിര്‍വഹിച്ചു.
'ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദം'; ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്‌ത് ഗവര്‍ണര്‍ - Arif Mohammad Khan inaugurates Hindu Conclave
വിദേശത്ത് താമസിക്കുന്ന ഹിന്ദു കുടുംബാംഗങ്ങളുടെ കൂട്ടായ്‌മ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവ്, ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍
അമേരിക്കൻ രാജ്യങ്ങളിൽ താമസിക്കുന്ന ഹിന്ദു കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയാണ് കെഎച്ച്‌എൻഎ. ചടങ്ങിൽ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, എഴുത്തുകാരൻ സച്ചിദാനന്ദന്‍റെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു. ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കണമെന്ന സച്ചിദാനന്ദന്‍റെ ആഹ്വാനത്തിനെതിരെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
മധുസൂദനൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരെ ഒപ്പം കൂട്ടിയാണ് വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞത്. സനാതന ധർമം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണ്. തങ്ങൾക്ക് തങ്ങളെ ബോയ്‌ക്കോട്ട് ചെയ്യാൻ കഴിയില്ല. ഇതാണ് സ്വയം പ്രഖ്യാപിത ആഗോള കവിയുടെ വിമർശനങ്ങൾക്ക് മറുപടിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.