ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു - Arif Mohammad Khan
നിലവിൽ ഗവർണറുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കൊവിഡ് ബാധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുൽ ചികിത്സകൾ നൽകുന്നതിൻ്റെ ഭാഗമായാണ് മാറ്റിയത്. നിലവിൽ ഗവർണറുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രത്യേക മെഡിക്കൽ ബോർഡും രൂപികരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്ഭവനിൽ വിശ്രമത്തിലായിരുന്നു.