ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മറയൂരിൽ ആക്രമത്തിൽ പരിക്കേറ്റ പൊലീസുകാരന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. മറയൂർ പൊലീസ് സി.പി.ഒ അജീഷിന്‍റെ ചികിത്സാ ചെലവാണ് പൂർണമായും സർക്കാർ ഏറ്റെടുത്തത്. ഈ മാസം ഒന്നിനാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ കല്ലുകൊണ്ടുള്ള അടിയേറ്റ് അജീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ലോക്ക് ഡൗണിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. - policeman
ഈ മാസം ഒന്നിനാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ കല്ലുകൊണ്ടുള്ള അടിയേറ്റ് അജീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ലോക്ക് ഡൗണിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു.
read more:പരിശോധനക്കിടെ ആക്രമണം; ചികിത്സക്കായി സർക്കാർ സഹായം തേടി അജീഷ് പോൾ
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. കോവിൽക്കടവ് സ്വദേശി സുലൈമാൻ ആണ് അജീഷിന്‍റെ തലക്ക് കല്ല് കൊണ്ട് അടിച്ചത്. പരിക്കേറ്റ അജീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐ.സി.യുവിൽ തുടരുകയാണ്.