തിരുവനന്തപുരം: താത്‌കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവിധ വകുപ്പുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും താത്‌കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വേതനം വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
താത്‌കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി - temporary employees
ഉത്തരവ് പുറത്തിറക്കിയതോടെ അടിസ്ഥാന തസ്തികകളായ അറ്റന്‍ഡര്‍, അസിസ്‌റ്റന്‍റ് വിഭാഗത്തിന്‍റെ ദിവസവേതനം 675 രൂപയാകും
ഇതോടെ അടിസ്ഥാന തസ്തികകളായ അറ്റന്‍ഡര്‍, അസിസ്‌റ്റന്‍റ് വിഭാഗത്തിന്‍റെ ദിവസവേതനം 675 രൂപയാകും. ഈ വിഭാഗത്തിലെ കരാര്‍ ജീവനക്കാര്‍ക്ക് മാസശമ്പളം 18,390 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. രണ്ടാം വിഭാഗത്തിലുള്ള അസിസ്‌റ്റന്‍റ് കം ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ദിവസവേതനം 730 രൂപ, മാസവേതനം 19710 രൂപ, കരാര്‍ ജീവനക്കാര്‍ക്ക് 20,065 രൂപ എന്നിങ്ങനെയായും വർധിപ്പിച്ചു. ക്ലാര്‍ക്ക്, വില്ലേജ് അസിസ്‌റ്റന്‍റ് പ്രൈമറി ടീച്ചര്‍ എന്നിവരുള്‍പ്പെടുന്ന മൂന്നാം വിഭാഗത്തിന് ദിവസ വേതനം 755 രൂപയും മാസ വേതനം 20385 രൂപയും കരാര്‍ ജീവനക്കാര്‍ക്ക് 21175 രൂപയും ലഭിക്കും. നാലാം വിഭാഗത്തിലുള്ള സ്‌റ്റെനോ /സി.എ എന്നിവരുടെ ശമ്പളം യഥാക്രമം 780 രൂപ, 21060 രൂപ, 22290 രൂപ എന്നിങ്ങനെയാകും വർധിപ്പിക്കുന്നത്. അഞ്ചാം വിഭാഗമായ ലൈബ്രേറിയന്‍, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്റ്റന്‍റ് തുടങ്ങിയവര്‍ക്ക് യഥാക്രമം 850, 22950, 24520 എന്നിങ്ങനെയാണ്. ഐ.ടി.ഐ. ഇൻസ്‌ട്രക്ടർ ഉള്‍പ്പെടുന്ന ആറാം വിഭാഗത്തിന് 955, 25785, 28100 എന്നിങ്ങനെയും സെക്രട്ടേറിയറ്റിലും മറ്റുമുള്ള അസിസ്റ്റന്‍റ്, റീഡര്‍ തുടങ്ങിയ ഏഴാംവിഭാഗത്തിന് 1005, 27135, 29535 എന്നിങ്ങനെയും സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍, സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്‍റ്, അസിസ്‌റ്റന്‍റ് ഓഡിറ്റര്‍ ഉള്‍പ്പെടെയുള്ള എട്ടാം വിഭാഗത്തിന് 100, 29700, 30995 എന്നിങ്ങനെയുമാണ് ശമ്പളം വർധിപ്പിക്കുന്നത്.
ഹൈ സ്‌കൂൾ അധ്യാപകരടക്കമുള്ള ഒൻപതാം വിഭാഗത്തിന് 1100, 29700, 32560 എന്നിങ്ങനെയും ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരടക്കമുള്ള 10-ാം വിഭാഗത്തിന് 1205, 32535, 36000 എന്നിങ്ങനെയും കൃഷി ഓഫീസര്‍, വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 11-ാം വിഭാഗത്തിന് 1455, 39285, 44020 രൂപയും മെഡിക്കല്‍ ഓഫീസര്‍മാരുള്‍പ്പെടുന്ന 12-ാം വിഭാഗത്തിന് 1960, 52920, 57525 എന്നിങ്ങനെയുമാണ് ശമ്പള വര്‍ധനവ്.