കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം - കരിദിനം

വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് യോഗങ്ങൾ എന്നിവ ബഹിഷ്കരിക്കും. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും.

Government Medical College doctors go on strike in protest of non-payment of salary arrears and allowances.  Government Medical College doctors  Medical College  strike  protest  salary arrears and allowances  സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം  മെഡിക്കല്‍ കോളജ്  ഡോക്ടര്‍  ഡോക്ടര്‍മാര്‍ സമരത്തിലേക്ക്  17ന് ബഹിഷ്കരണ സമരം  വിഐപി ഡ്യൂട്ടി  കരിദിനം  നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും
സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം

By

Published : Mar 2, 2021, 12:44 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്.ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. വി ഐ പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവ ബഹിഷ്‌കരിച്ചാകും സമരം നടത്തുക. അധികജോലികളും ബഹിഷ്‌കരിക്കും. രോഗികളുമായോ അധ്യാപനവുമായോ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം.

നാളെ സംസ്ഥാനതലത്തില്‍ വഞ്ചനാദിനവും ആചരിക്കും. എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തെ ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധജാഥയും, ധര്‍ണയും നടത്തും. നാളെ മുതല്‍ അനിശ്ചിതകാലം കരിദിനമായും ആചരിക്കും. പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നില്‍ വൈകിട്ട് മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. തുടര്‍ന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 17ആം തിയതി ബഹിഷ്‌കരണ സമരം നടത്തുമെന്നും സംഘടന അറിയിച്ചു.

ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിത സര്‍വീസുകള്‍, ലേബര്‍ റൂം, ക്യാഷ്വാലിറ്റി, അടിയന്തര ശസ്ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കൊവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും. 2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ദ്ധന നല്‍കിയപ്പോള്‍ തങ്ങളെ മാത്രം അവഗണിക്കുകയാണെന്നാണ് മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് സംഘടന ഏകദിന പ്രതിഷേധം നടത്തിയിരുന്നു.

എന്നാല്‍ 2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ABOUT THE AUTHOR

...view details