തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി സർക്കാർ ഉത്തരവ്. ഉത്തരവനുസരിച്ച് ഉന്നത പഠനത്തിനർഹരായ പ്ലസ് ടു വിദ്യാർഥികള്‍ക്ക് മാർക്ക് മെച്ചപ്പെടുത്തുന്നതിനായി മൂന്ന് വിഷയങ്ങൾക്ക് ഇംപ്രൂവ് നൽകാൻ അവസരം ലഭിക്കും.
പ്ലസ് ടൂ പരീക്ഷ; മാർക്ക് മെച്ചപ്പെടുത്താൻ വ്യവസ്ഥകൾ ഉദാരമാക്കി സർക്കാർ - liberalized conditions to improve mark
ഉന്നത പഠനത്തിനർഹരായ പ്ലസ് ടു വിദ്യാർഥികള്‍ക്ക് മാർക്ക് മെച്ചപ്പെടുത്താനായി മൂന്ന് വിഷയങ്ങൾക്ക് ഇംപ്രൂവ് നൽകാൻ അവസരം ലഭിക്കും.
പ്ലസ് ടൂ പരീക്ഷ; മാർക്ക് മെച്ചപ്പെടുത്താൻ വ്യവസ്ഥകൾ ഉദാരമാക്കി സർക്കാർ
തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്നവർക്കും മറ്റ് മൂന്ന് വിഷയങ്ങൾക്ക് ഇംപ്രൂവ്മെന്‍റിന് അവസരമുണ്ടാകും. നിലവിൽ ജയിച്ച ഒരു വിഷയത്തിനു മാത്രമേ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളൂ. സേ പരീക്ഷ എഴുതുന്നവർക്ക് ജയിച്ച വിഷയങ്ങൾ ഇംപ്രൂവ് ചെയ്യുന്നതിനും അവസരമുണ്ടായിരുന്നില്ല. വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യം പണിഗണിച്ചാണ് സർക്കാർ ഉത്തരവ്.