കേരളം

kerala

ETV Bharat / state

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടി; കേസില്‍ കോടതിയിൽ നേരിട്ട് ഹാജരായി സ്വപ്‌ന സുരേഷ് - സിപിഎം സംസ്ഥാന സെക്രട്ടറി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പണം വാഗ്‌ദാനം ചെയ്‌തുവെന്നറിയിച്ചുള്ള സ്വപ്‌ന സുരേഷിന്‍റെ ആരോപണം ഏറെ ചര്‍ച്ചയായിരുന്നു

Government job by producing fake certificate  Swapna Suresh appeared before Court  Swapna Suresh  Government job  വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി  സര്‍ക്കാര്‍ ജോലി നേടി  കോടതിയിൽ നേരിട്ട് ഹാജരായി സ്വപ്‌ന സുരേഷ്  സ്വപ്‌ന സുരേഷ്  സ്വര്‍ണക്കടത്ത്  മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി  സ്വപ്‌ന സുരേഷിന്‍റെ ആരോപണം  തിരുവനന്തപുരം  വ്യാജ സർട്ടിഫിക്കറ്റ്  സ്വപ്‌ന  സിപിഎം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്‍
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടി; കേസില്‍ കോടതിയിൽ നേരിട്ട് ഹാജരായി സ്വപ്‌ന സുരേഷ്

By

Published : May 24, 2023, 3:25 PM IST

തിരുവനന്തപുരം:വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടി എന്ന കേസിൽ സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ നേരിടുന്ന സ്വപ്‌ന സുരേഷ് കോടതിയിൽ നേരിട്ട് ഹാജരായി. കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് അവധിയായതിനാൽ തൻ്റെ കേസ് ചാർജ് കോടതിയിൽ വിളിക്കണം എന്ന് കാണിച്ച് സ്വപ്‌ന സുരേഷിൻ്റെ അഭിഭാഷകൻ, ചാർജുള്ള മജിസ്‌ട്രേറ്റ് കോടതി നാലിൽ സമർപ്പിച്ച ഹർജി കോടതി അനുവദിച്ചു. ഇതോടെയാണ് സ്വപ്‌ന ബുധനാഴ്‌ച കോടതിയിൽ നേരിട്ട് ഹാജരായത്. കേസ് അടുത്ത മാസം 29 ന് കോടതി വീണ്ടും പരിഗണിക്കും.

ആരോപണവും മാനനഷ്‌ടക്കേസും:അടുത്തിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി വാഗ്‌ദാനം ചെയ്‌തു എന്ന സ്വപ്‌നയുടെ ആരോപണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വപ്‌നയ്‌ക്കെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തിരുന്നു. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിലാക്കിയെന്നും 10 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കേസ് ഫയല്‍ ചെയ്‌തത്.

ആരോപണങ്ങള്‍ ഇങ്ങനെ:ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതാം തീയതി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എം.വി ഗോവിന്ദനടക്കമുള്ളവർക്കെതിരെ സ്വപ്‌ന സ്വരേഷിന്‍റെ ആരോപണമെത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി പിന്‍വലിക്കാനായി കണ്ണൂര്‍ സ്വദേശി വിജയ് പിള്ള മുഖേന എം.വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തു. അല്ലാത്തപക്ഷം തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും സ്വപ്‌നക്കെതിരെ നിയമപരമായി നീങ്ങുമെന്നും എം.വി ഗോവിന്ദന്‍ തൊട്ടുപിന്നാലെ പ്രതികരിച്ചു.

ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് എം.വി ഗോവിന്ദന്‍ സ്വപ്‌ന സുരേഷിനെതിരെ വക്കീല്‍ നോട്ടിസും അയച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമ നടപടിയെ നേരിടുമെന്നും ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സ്വപ്‌ന സുരേഷ് ഫേസ്‌ബുക്കിലൂടെ തന്നെ വ്യക്തമാക്കി. ഇതോടെയാണ് തളിപ്പറമ്പ് കോടതിയില്‍ എം.വി ഗോവിന്ദൻ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുന്നത്.

പുച്ഛിച്ച് തള്ളി സിപിഎമ്മും:സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങൾ സിപിഎമ്മും പുച്ഛിച്ച് തള്ളിയിരുന്നു. സ്വർണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തു വന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. സ്വർണക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണെന്നും അതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതും സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാവുന്ന കാര്യമാണെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ ആരോപണങ്ങൾ പിൻവലിക്കാൻ പണം വാഗ്‌ദാനം നൽകി എന്ന ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണെന്നും സിപിഎം പരിഹസിച്ചിരുന്നു. മാത്രമല്ല ഇതിന്‍റെ പേരിൽ പാർട്ടിക്കും സർക്കാരിനുമെതിരെ കള്ളപ്രചാര വേലകൾ അഴിച്ചുവിടാനാണ് ചില മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അത്തരത്തിൽ തയ്യാറാക്കുന്ന തിരക്കഥകളിൽ പുതിയ കഥകൾ ഇനിയും കൂട്ടിച്ചേർക്കപ്പെടുമെന്നത് വ്യക്തമാണെന്നും സിപിഎം കൂട്ടിച്ചേര്‍ത്തിരുന്നു.

ABOUT THE AUTHOR

...view details