കേരളം

kerala

ETV Bharat / state

വാറ്റ് കുടിശിക; നോട്ടീസ് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം - തിരുവനന്തപുരം ന്യൂസ്

ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

വാറ്റ് കുടിശ്ശികയുളള വ്യാപാരികൾക്ക് ഇനിമുതൽ നോട്ടീസ് അയക്കില്ല

By

Published : Oct 29, 2019, 8:16 PM IST

തിരുവനന്തപുരം: വാറ്റ് കുടിശികയുളള വ്യാപാരികൾക്ക് ഇനി നോട്ടീസ് അയക്കില്ലെന്ന് സർക്കാർ. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പിഴവ് കണ്ടെത്തിയതിനാൽ സോഫ്റ്റ് വെയർ വഴി തയ്യാറാക്കി അയച്ച നോട്ടീസുകൾ തിരികെ വാങ്ങും. കട, വാഹന പരിശോധനകൾ വഴി നൽകിയ നോട്ടീസുകളിൽ നടപടി തുടരും. അതേ സമയം നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പത്തനംതിട്ടയിലെ വ്യാപാരി മത്തായി ഡാനിയേലിനും മലപ്പുറത്തെ രാധാകൃഷ്ണനും സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കുടിശിക നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് പത്തനംതിട്ടയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് കടകളടച്ച് പ്രതിഷേധിച്ചിരുന്നു.

ABOUT THE AUTHOR

...view details