കേരളം

kerala

ETV Bharat / state

ജനപക്ഷത്ത് നില്‍ക്കണം, പൊലീസിനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി - കേരള പൊലീസ്

2362 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് ഇന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നത്

erala CM  Pinarayi Vijayan  CM Pinarayi Vijayan  kerala police  പൊലീസിന് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ  പിണറായി വിജയൻ  കേരള പൊലീസ്  പിണറായി വിജയൻ കേരള പൊലീസ്
പൊലീസിന് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ

By

Published : Sep 30, 2021, 1:00 PM IST

Updated : Sep 30, 2021, 5:09 PM IST

തിരുവനന്തപുരം: പാസിങ് ഔട്ട് പരേഡിൽ പൊലീസിന് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ. പൊലീസിന്‍റെ പ്രവര്‍ത്തനം കൂടി നോക്കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്നത്. പൊലീസ് സേനയിലെ അംഗങ്ങള്‍ ഇത് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓര്‍മ്മിച്ചു.

പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരു സംവിധാനമാണ് പൊലീസ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടിയാണ്. അക്കാര്യം മനസിലാക്കി ജനപക്ഷത്ത് നിന്നുകൊണ്ടാകണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടത്. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. ഇവ ഉറപ്പുവരുത്തുന്നതിന് പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ

2362 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് ഇന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

Last Updated : Sep 30, 2021, 5:09 PM IST

ABOUT THE AUTHOR

...view details