കേരളം

kerala

ETV Bharat / state

Plus One Additional Batches | പ്ലസ് വൺ സീറ്റ് പ്രതിസന്ധി : 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ - പ്ലസ് വൺ അധിക ബാച്ച്

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 6 ജില്ലകളിലായി 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ

V Sivankutty  plus one  plus one additional seats  cabinet on plus one seats  ഹയർ സെക്കൻഡറി താത്‌കാലിക അധിക ബാച്ചുകൾ  പ്ലസ് വൺ സീറ്റ് പ്രതിസന്ധി  പ്ലസ് വൺ പ്ല  പ്ലസ് വൺ അധിക ബാച്ച്  വി ശിവൻകുട്ടി
Plus One Additional Batches

By

Published : Jul 26, 2023, 12:47 PM IST

Updated : Jul 26, 2023, 2:47 PM IST

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്

തിരുവനന്തപുരം : സംസ്ഥാനത്ത് 97 ഹയർ സെക്കൻഡറി താത്‌കാലിക അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകളും ഈ വർഷം നേരത്തെ അനുവദിച്ച 14 ബാച്ചുകളും ചേർത്ത് 111 എണ്ണമാണ് സർക്കാർ മൊത്തത്തിൽ അനുവദിച്ചിട്ടുള്ളത്. 97 ൽ 57 ഉം സർക്കാർ ബാച്ചുകളാണ്. പാലക്കാട് (4), കോഴിക്കോട് (11), മലപ്പുറം (53), വയനാട് (4), കണ്ണൂർ (10), കാസർകോട് (15) എന്നിങ്ങനെയാണ് തത്‌കാലിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 4,03,731 പേർ ഇതുവരെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടി. നിലവിൽ രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് ശേഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവേശനം കിട്ടാത്ത കുട്ടികളുടെ എണ്ണം 15,784 ആണ്. ഒരു സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് കൂടി ഇനി പ്രഖ്യാപിക്കാനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

also read :Plus one class | പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു ; 33598 പേർ പുറത്ത് തന്നെ, എല്ലാവർക്കും തുടർപഠനം ഉറപ്പെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്. പ്രശ്‌നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. എല്ലാ ജില്ലകളിലും സീറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. കുട്ടികളില്ലാത്ത ബാച്ചുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. എത്ര സമ്മർദം ഉണ്ടായാലും ആ ബാച്ചുകൾ കുട്ടികൾ ഉള്ള സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിൽ പ്രതീക്ഷ നശിച്ച് വിദ്യാർഥികൾ : 24,218 അപേക്ഷകള്‍ ലഭിച്ചതില്‍ 19,340 സീറ്റുകളിലേക്കായിരുന്നു രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടന്നത്. എന്നാൽ ഇതിൽ 6791 വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മലബാറില്‍ മാത്രം 28,636 കുട്ടികള്‍ക്ക് പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും മലപ്പുറം ജില്ലയിലെ 13,654 കുട്ടികള്‍ സീറ്റിനായി കാത്തുനിൽക്കുകയാണെന്നും മലബാർ എജ്യുക്കേഷണൽ മൂവ്‌മെന്‍റ് എന്ന സംഘടന റിപ്പോർട്ട് നൽകിയിരുന്നു.

Also Read :plus one second allotment | പ്ലസ് വൺ രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 26, 27 തിയതികളിൽ

മലപ്പുറം ജില്ലയില്‍ 9,707 അപേക്ഷകളിൽ 1369 പേർക്കും കോഴിക്കോട് 3,206 അപേക്ഷകരില്‍ 989 പേര്‍ക്കും പാലക്കാട് 3,908 അപേക്ഷകരില്‍ 820 പേര്‍ക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പ്രതിസന്ധി നിലനിന്നിരുന്നത്. മാനേജ്‌മെന്‍റ്, അൺ എയ്‌ഡഡ് സ്‌കൂളുകളിൽ സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും ഇവിടെ പ്രവേശനം നേടാൻ വലിയ തുക നൽകേണ്ട സാഹചര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

Also Read :Cabinet Meeting | ഇന്ന് മന്ത്രിസഭായോഗം ; പ്ലസ് വണ്‍ അധിക സീറ്റ് അടക്കം പരിഗണനയില്‍

Last Updated : Jul 26, 2023, 2:47 PM IST

ABOUT THE AUTHOR

...view details