തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് നടത്തിപ്പിന് വിണ്ടും പണം ചെലവഴിച്ച് സർക്കാർ. കേസിൽ സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ മനീർന്ദർ സിങിനും ജൂനിയർമാർക്കും വിമാന ടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതിനുള്ള പണവും അനുവദിച്ച് സർക്കാർ ഉത്തരവായി.
പെരിയ ഇരട്ടക്കൊലപാതകം: കേസ് നടത്തിപ്പിന് വീണ്ടും പണം ചെലവഴിച്ച് സര്‍ക്കാര്‍ - വീണ്ടും പണം ചെലവഴിച്ച് സര്‍ക്കാര്‍
കേസിൽ സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ മനീർന്ദർ സിങിനും ജൂനിയർമാർക്കും വിമാന ടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതിനുള്ള പണവും അനുവദിച്ച് സർക്കാർ ഉത്തരവായി.
പെരിയ ഇരട്ടക്കൊലപാതകം: കേസ് നടത്തിപ്പിന് വീണ്ടും പണം ചെലവഴിച്ച് സര്‍ക്കാര്‍
മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്. ബിസിനസ് ക്ലാസിലായിരുന്നു അഭിഭാഷകരുടെ യാത്ര. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണ് ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്നത്. പെരിയകേസ് സിബിഐക്ക് വിടാതിരിക്കാൻ ഇതുവരെ 88 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്.