തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേരളാ ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ നടപടിയിലാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
ഗവര്‍ണര്‍ രണ്ടും കല്പിച്ചാണ്; കോടതിയില്‍ പോയതിന് സർക്കാരിനോട് വിശദീകരണം തേടി - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കേരളാ ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ നടപടിയിലാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്
തന്നെ അറിയിക്കാതെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വീശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇക്കാര്യത്തില്‍ ഗവര്‍ണറുടെ സമ്മതം ആവശ്യമില്ല എന്ന വിശദീകരണം ആയിരിക്കും സര്‍ക്കാര്‍ നല്‍കുകയെന്നാണ് സൂചന.