തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ബിജെപി. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇവർ നിരന്തരമായി സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ രണ്ടു മന്ത്രിമാർക്ക് കൂടി സ്വർണക്കടത്ത് സംഘവുമായും സ്വപ്നയുമായും അടുത്ത ബന്ധമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ആരോപിച്ചതിനോടൊപ്പം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വർണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ - ബിജെപി സംസ്ഥാന അധ്യക്ഷൻ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിക്കാണ് ശിവശങ്കറിനെക്കാൾ അടുത്ത ബന്ധമെന്നും മുഖ്യമന്ത്രിയാണ് ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തിയതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി സമരം ശക്തമാക്കുമെന്നും സംവരണത്തിൻ്റെ പേരിൽ ചിലർ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
Last Updated : Oct 29, 2020, 2:06 PM IST