കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ് - The Speaker's Office denied the allegations

വാർത്തകളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ പോലെയുള്ള കാര്യങ്ങൾ ശരിയല്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു

സ്പീക്കറുടെ ഓഫീസ്  ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ്  സ്വർണക്കടത്ത് കേസ്  Gold smuggling case  The Speaker's Office denied the allegations  The Speaker's Office
സ്വർണക്കടത്ത് കേസ്; ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ്

By

Published : Dec 9, 2020, 3:08 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം തള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്പീക്കറെയും ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്. വാർത്തകളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ പോലെയുള്ള കാര്യങ്ങൾ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നേരത്തെ തന്നെ വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാൻ നിർബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു. വിദേശയാത്രകളും ആയി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുമായി ഒരിക്കൽ പോലും യാത്ര ചെയ്യാനോ കണ്ടുമുട്ടാനോ സാഹചര്യം ഉണ്ടായിട്ടില്ല. യാത്രകളെല്ലാം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ്. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details