തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കത്ത് നൽകി. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്‌തത് സംബന്ധിച്ച് കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണ പരിധിയില്‍ ഇല്ല എന്നും കത്തില്‍ ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസ്; രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി - DGP
സര്‍ക്കാര്‍ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചത്, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഇടപെട്ടത് തുടങ്ങിയവ എന്‍.ഐ.എ അന്വേഷണ പരിധിയില്‍ ഇല്ല. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.
സ്വർണക്കടത്ത് കേസ്; രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി
സര്‍ക്കാര്‍ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചത്, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഇടപെട്ടത് തുടങ്ങിയവ എന്‍.ഐ.എ അന്വേഷണ പരിധിയില്‍ ഇല്ല. അടിയന്തരമായി ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Last Updated : Jul 11, 2020, 2:32 PM IST