കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത്; യുഎഇ മുൻ കോൺസൽ ജനറലിന്‍റെ ബാഗ് പരിശോധിക്കുന്നു

നയതന്ത്ര ചാനൽ വഴി യുഎഇ കോൺസൽ ജനറലായിരുന്ന അൽസാബിയും സ്വർണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

checking uae concel general bag  യുഎഇ മുൻ കോൺസൽ ജനറലിന്‍റെ ബാഗ്  തിരുവനന്തപുരം സ്വർണക്കടത്ത്  swapna suresh  gold smugging  saritha S nair
തിരുവനന്തപുരം സ്വർണക്കടത്ത്; യുഎഇ മുൻ കോൺസൽ ജനറലിന്‍റെ ബാഗ് പരിശേധിത്തുന്നു

By

Published : Feb 8, 2021, 2:37 PM IST

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകൾ കസ്റ്റംസ് പരിശോധിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ സൂക്ഷിച്ചിരിക്കുന്ന ബാഗേജുകളാണ് പരിശോധിക്കുന്നത്. ബാഗുകൾ പരിശോധിക്കാൻ കസ്റ്റംസ് കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിലാണ് പരിശോധന. അൽസാബിയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ബാഗുകൾ യുഎഇയിലേക്ക് കൊണ്ട് പോകാനാണ് കാർഗോ കോംപ്ലക്സിൽ എത്തിച്ചത്. നയതന്ത്ര ചാനൽ വഴി യുഎഇ കോൺസൽ ജനറലായിരുന്ന അൽസാബിയും സ്വർണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്ത് കേസിന് പിന്നാലെ കോൺസൽ ജനറലായിരുന്ന ജമാൽ അൽസാബി യുഎഇയിലേക്ക് കടന്നിരുന്നു.

ABOUT THE AUTHOR

...view details